Swami Vivekananda Medical Mission

ഡയാലിസിസ് ഉപകരണങ്ങൾ കൈമാറി

ഇന്ത്യയിലെ പ്രശസ്ത ഇലക്ട്രോണിക്സ് കമ്പനിയായ (BEL) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (CSR) വിഭാഗം സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേവി ഡി അഡിക്ഷൻ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മൂന്ന് ഡയാലിസിസ് മിഷനുകൾ കൈമാറി. പാലക്കാട് നഗരത്തിന്റെയും മറ്റു സമീപ പ്രദേശങ്ങളിലുള്ള ഡയാലിസിസ് രോഗികൾക്ക് ആശ്രയമാകും വിധം മൂന്ന് ഡയാലിസിസ് മിഷനുകൾ 02/02/2025 ഞായറാഴ്ച സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ട്രസ്റ്റ് ഉപാധ്യക്ഷൻ ശ്രീ. ബാലസുബ്രമണ്യൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിക്രമൻ കൈമാറി. BEL ജനറൽ മാനേജർ ശ്രീ ചേതൻ ജയ്സിംഗ് പട്ടേൽ, BEL ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി. സുമശ്രീ, നവോത്ഥാന പരിഷത് ജില്ലാ അധ്യക്ഷൻ ശ്രീ.കെ.പി.രാജേന്ദ്രൻ, സേവാ ഭാരതി സംസ്ഥാന സമിതി അംഗം ശ്രീമതി.സീത ശങ്കർ, ഡോക്ടർ.പി.ആർ.നാരായണൻ, വാർഡ് കൗൺസിലർ ശ്രീമതി.ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.